---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് തുടക്കം കുറിച്ചു"
english_title: "Perampra Block Panchayat launched New India Literacy Programme"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69914/Perampra- Block- Panchayat- launched -New- India- Literacy -Programme"
published_at: "2022-09-22T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632bf04b5f3c0_1pathumma.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് തുടക്കം കുറിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ 'ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ' ബ്ലോക്ക് തല സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ 'ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ' ബ്ലോക്ക് തല സംഘാടക സമിതി രൂപീകരിച്ചു.

കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേത്യത്വത്തില്‍ നടപ്പിലാക്കുന്ന ന്യൂതന പദ്ധതിയാണ് 'ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം'.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ബ്ലോക്ക് തല സംഘാടക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ പി.കെ. രജിത അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വഹീദ പാറേമ്മല്‍, കെ. അജിത, കെ.കെ. ലിസി, കൂത്താളി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ രാജശ്രീ, പേരാമ്പ്ര ബി.ആര്‍.സി. ട്രൈയിനര്‍ കെ. സത്യന്‍, ബ്ലോക്ക് സാക്ഷരതാ സമിതി അംഗം, ടി.എം. ബാലകൃഷണന്‍. പ്രേരക് സംഘടനാ പ്രതിനിധികളായ പി. സത്യന്‍, മോഹന്‍ ഭാസ് ഓണിയില്‍, നോസല്‍ പ്രേരക്മാരായ സി. ഗോവിന്ദന്‍, കെ.കെ. സുലോചന, എന്‍.പി. സുധഎന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69914/Perampra- Block- Panchayat- launched -New- India- Literacy -Programme)